Reflective Journal of Peer Teaching Day - 1 (07/02/2022, Monday) പിയർ ടീച്ചിങ് ന്റെ ആദ്യദിനം ആയ ഇന്ന് കൃത്യം 8.30 am ആയപ്പോൾ കോളേജിൽ എത്തിച്ചേർന്നു. ശേഷം പിയർ ടീച്ചിങ്ങിനെയായി ഞങ്ങൾ സാമൂഹ്യശാസ്ത്രം വിഷയത്തിലെ മലയാളം വിഭാഗം കുട്ടികൾക്കായി (അനില തോമസ്,അഞ്ചു ജി. വി, ആതിര കെ. ബി, ബീന ലോറൻസ്, പ്രീതു പ്രകാശ്ലാ) അനുവദിച്ചിരുന്ന സോഷ്യൽ സയൻസ്ബി ലാബിൽ എത്തിച്ചേർന്നു. അഞ്ചു ജി. വി ആണ് ആദ്യത്തെ ക്ലാസ് എടുത്തിരുന്നത്. എട്ടാം ക്ലാസ്സിലെ "ഇന്ത്യയും സമ്പത്തീകസൂത്രണവും" എന്ന പാഠത്തിലെ ആസൂത്രണത്തിന്റെ നാൾവഴികൾ എന്ന ഭാഗമാണ് ക്ലാസ് എടുത്തത്. ചാർട്ടും ചിത്രങ്ങളും പാഠം അവതരിപ്പിക്കുന്നതിനായി ഉപയോഹിച്ചിരുന്നു. രണ്ട് ആക്ടിവിറ്റികൾ നൽകിയിരുന്നു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. വളരെ മികച്ച ക്ലാസ് ആയിരുന്നു രണ്ടാമതായി പിയർ ടീച്ചിങ് എടുത്തത്തോ അനില തോമസ് ആയിരുന്നു.പത്താം ക്ലാസ്സിലെ "പൊതുഭരണം" എന്ന പാഠത്തിലെ പൊതു സംവിധാനങ്ങൾ എന്ന ഭാഗമാണ് ക്ലാസ് എടുത്തിരുന്നത്.ചാർട്ടും ചിത്രങ്ങളും പാഠം അവതരിപ്പിക്കുന്നതിനായി ഉപയോഹിച്ചിരുന്നു. രണ്ട...